പ്രവാസിയും ആധാർ കാർഡും; പ്രധാനപെട്ട 7 ചോദ്യങ്ങളും ഉത്തരങ്ങളും
1. ഒരു പ്രവാസിക്ക് ആധാർ കാർഡിന് അപേക്ഷിക്കാമോ?
- സാധിക്കും. പ്രായപൂർത്തിയായവരോ ആകാത്തവരോ ആകട്ടെ സാധുതയുള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് വച്ചു അപേക്ഷിക്കാം.
2. എന്റെ പാസ്പോർട്ട് ഉപയോഗിച്ച് കൊണ്ട് എന്റെ ജീവിതപങ്കാളിക്ക് ആധാർ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുമോ?
- നിങ്ങളുടെ പാസ്സ്പോർട്ടിൽ ജീവിത പങ്കാളിയുടെ പേര് ഉണ്ടെങ്കിൽ അതൊരു വിലാസം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാവുന്നതാണ്
3. ഞാൻ ഒരു പ്രവാസിയാണ് എന്റെ ആധാറും പാസ്സ്പോർട്ടും വച്ചു എന്റെ ജീവിതപങ്കാളിക്ക് എൻറോൾ ചെയ്യുവാൻ സാധിക്കുമോ?
- ജീവിതപങ്കാളിയും ഒരു പ്രവാസി ആണെങ്കിൽ
- സാധുതയുള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള ഒരു രേഖയായി ഉപയോഗിക്കാവുന്നതാണ്.
- ജീവിതപങ്കാളി പ്രവാസി അല്ല എങ്കിൽ
- ബന്ധം തെളിയിക്കുന്നതിനായി സാധുതയുള്ള ഏതെങ്കിലും ഒരു രേഖ
കൂടാതെ പങ്കാളിയുടെ പേര് അടങ്ങിയ നിങ്ങളുടെ പാസ്സ്പോർട്ടും എൻറോൾ ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
4.പ്രവാസികളുടെ മക്കളുടെ ആധാർ എൻറോൾമെന്റ് എങ്ങനെ?
5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക്
1. മാതാപിതാക്കളോ/രക്ഷിതാവോ കുട്ടിക്ക് വേണ്ടി ആധികാരികമായി എൻറോൾമെന്റ് ഫോറം ഒപ്പിട്ട് കൊടുക്കണം
2. കുട്ടി ഒരു പ്രവാസി ആണെങ്കിൽ
ഐഡന്റിറ്റി തെളിയിക്കുന്നതിന് വേണ്ടി സാധുതയുള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമായും ഹാജർ ആക്കണ്ടതാണ്.
3. കുട്ടി ഇന്ത്യയിൽ താമസിക്കുന്ന വ്യക്തി ആണെങ്കിൽ
ബന്ധം തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം
ഉദാഹരണത്തിന് കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് അല്ലെങ്കിൽ രക്ഷിതാവിന്റെ ആധാർകാർഡ്
5 വയസ്സ് മുതൽ 15വയസ്സ് വരെയുള്ള കുട്ടികൾക്ക്
1. രക്ഷിതാക്കളോ/മാതാപിതാക്കളോ എൻറോൾമെന്റ് ഫോറം ഒപ്പിട്ടു കൊടുക്കണം.
2. പ്രവാസി ആണെങ്കിൽ
കുട്ടിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനു സാധുതയുള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് ഹാജരാക്കണം
3. ഇന്ത്യൻ പൗരൻ ആണെങ്കിൽ
സ്വന്തം പേരിൽ ഒരു രേഖ പോലും ഇല്ലെങ്കിൽ:ബന്ധം തെളിയിക്കുന്ന സാധുതയുള്ള ഏതെങ്കിലും ഒരു രേഖ
ഉദാ:ജനന സർട്ടിഫിക്കറ്റ്
4.രേഖ ഉണ്ടെങ്കിൽ
സ്കൂൾ ഐഡി കാർഡ് പോലുള്ളവ,ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ
5. ആധാർ വിവരങ്ങൾ നൽകുമ്പോൾ ഇന്റർനാഷണൽ മൊബൈൽ നമ്പർ നൽകാൻ സാധിക്കുമോ?
നിലവിൽ ഇന്റർനാഷണൽ നമ്പർ അല്ലെങ്കിൽ ഇന്ത്യൻ അല്ലാത്ത മൊബൈൽ നമ്പർ ഒന്നും അംഗീകരിക്കുന്നില്ല.
6. ഇപ്പോൾ നിലവിലുള്ള എന്റെ പാസ്പോർട്ടിലെ അഡ്രസ് അപ്ഡേറ്റഡ് അല്ല.അങ്ങനെയെങ്കിൽ എനിക്ക് ആധാർ ആപ്ലിക്കേഷനിൽ നിലവിലെ അഡ്രെസ്സ് നൽകാൻ സാധിക്കുമോ?
സാധിക്കും. പ്രവാസികളെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് എന്നത് ഒരു തിരിച്ചറിയൽ രേഖയാണ്. (UIDAI)ഉടായി അംഗീകരിച്ചിട്ടുള്ള രേഖകൾ പ്രകാരം നിങ്ങൾക്ക് കൃത്യമായ അഡ്രെസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം നിലവിലുള്ള അഡ്രസ് നൽകാവുന്നതാണ്.
7. പ്രവാസികളുടെ എൻറോൾമെന്റ് എങ്ങനെ?
- നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ചുള്ള ഏതെങ്കിലും ആധാർ കേന്ദ്രം തിരഞ്ഞെടുക്കുക.
- സാധുതയുള്ള ഒരു ഇന്ത്യൻ പാസ്പോർട്ട് കയ്യിൽ കരുതുക
- അപേക്ഷ ഫോമിൽ പറഞ്ഞിരിക്കുന്ന പ്രകാരം വിവരങ്ങൾ നൽകുക.
- പ്രവാസികളുടെ ഇമെയിൽ ഐഡി നിർബന്ധമാണ്
- പ്രവാസികളുടെ എൻറോൾമെന്റ് ഡിക്ലറേഷൻസ് മറ്റുള്ളവയിൽ നിന്ന് വ്യത്യാസപെട്ടിരിക്കും. വായിച്ചതിനു ശേഷം എൻറോൾമെന്റ് ഫോമിൽ ഒപ്പ് വയ്ക്കുക.
- ഓപ്പറേറ്ററോഡ് നിങ്ങളെ NRI എന്ന് തന്നെ ചേർക്കാൻ പറയുക
- ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖയായി പാസ്പോർട്ട് നൽകുക
- പാസ്പോർട്ട് തന്നെ അഡ്രെസ്സ്, ജനനത്തീയതി എന്നിവ തെളിയിക്കുന്നത്തിനുള്ള രേഖയായി ഉപയോഗിക്കണോ മറ്റേതെങ്കിലും നൽകണമോയെന്നത് നിങ്ങൾക്കു തീരുമാനിക്കാം. ഏതൊക്കെ രേഖകൾ എന്ന് ഇവിടെ നോക്കുക
- ബയോമെട്രിക് സവിശേഷതകൾ പകർത്തുന്ന പ്രക്രിയ പൂർത്തിയാക്കുക.
- ഓപ്പറേറ്റർ വിവരങ്ങൾ സമർപ്പിക്കുന്നതിനു മുൻപായി നിങ്ങൾ നൽകിയിട്ടുള്ള എല്ലാവിവരങ്ങളും ശരിയാണോ എന്ന് ഉറപ്പ് വരുത്തുക.
- നിങ്ങളുടെ ആധാർ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി എൻറോൾമെന്റ് നമ്പർ, തീയതി, സമയം എന്നിവ അടങ്ങിയ എൻറോൾമെന്റ് ഫോറം വാങ്ങിക്കുക.
ആധാർ സ്റ്റാറ്റസ് ചെക്ക് ചെയ്യാനായി ചുവടെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം